20 April Saturday

കീരവാണിക്ക്‌ അഭിനന്ദനവുമായി 
റിച്ചാർഡ്‌ കാർപെന്റർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023


ലൊസ്‌ ആഞ്ചലസ്‌
ഓസ്‌കർ പുരസ്‌കാരനേട്ടത്തിൽ സംഗീതസംവിധായകൻ എം എം കീരവാണിക്കും ഗാനരചയിതാവ്‌ ചന്ദ്രബോസിനും അഭിനന്ദനങ്ങളുമായി സാക്ഷാൽ റിച്ചാർഡ്‌ കാർപെന്റർ. കാർപെന്റേഴ്‌സിനെ കേട്ടുവളർന്ന ഓർമകൾ പങ്കുവച്ച്‌ ഓസ്കർ വേദിയിൽ കീരവാണി വിഖ്യാത ബാൻഡിന്റെ "ഓൺ ടോപ് ഓഫ്‌ ദ വേൾഡ്‌’ പാടിയിരുന്നു. ഇതേ വരികളിൽ ചെറിയ മാറ്റം വരുത്തിപ്പാടിയാണ്‌ റിച്ചാർഡ്‌ കാർപെന്റർ അഭിനന്ദനം അറിയിച്ചത്‌. ഇത്‌ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.  "ആർആർആറി'ലെ "നാട്ടു നാട്ടു' ഗാനമാണ്‌ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരം നേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top