നടൻ ചേതൻ കുമാറിന്‌ ജാമ്യം



ബെംഗുളുരു> മതവികാരം വ്രണപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ അറസ്റ്റിലായ  കന്നട നടനും ആക്‌‌ടിവിസ്‌റ്റുമായ ചേതൻ കുമാറിന്‌ ബെംഗുളുരുവിലെ പ്രാദേശിക കോടതി ജാമ്യം നൽകി. ഹിന്ദുത്വ കെട്ടിപടുത്തിരിക്കുന്നത്‌ നുണകളിൽ എന്ന്‌ ട്വീറ്റ്‌ ചെയ്തതിന്‌ ചൊവ്വാഴ്ച ശേഷാദ്രിപുരം പൊലീസാണ് നടനെ അറസ്റ്റ്‌ ചെയ്തത്‌. 32-ാം എസിഎംഎ കോടതിയിലാണ് നടന്റെ അഭിഭാഷകൻ ജാമ്യഅപേക്ഷ സമർപ്പിച്ചത്‌. 25,000 രൂപ വ്യക്തിഗത ബോണ്ടിൽ നടനെ ജാമ്യത്തിൽ വിട്ടയിച്ചു. Read on deshabhimani.com

Related News