സ്വർണ വേട്ടയ്‌ക്ക് ഒരുങ്ങി 
ഇന്ത്യയിലെ ഏറ്റവും വലിയ ഖനി



പട്‌ന രാജ്യത്തെ ഏറ്റവും വലിയ സ്വർണശേഖരമുള്ള ബിഹാറിലെ ജാമുയി ജില്ലയിൽ പര്യവേക്ഷണത്തിന് അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേ പ്രകാരം, 37.6 ടൺ ധാതു സമ്പന്നമായ അയിര് ഉൾപ്പെടെ 222.88 ദശലക്ഷം ടൺ സ്വർണശേഖരമാണ് ജാമുയി ജില്ലയിലുള്ളത്. ജമുയിയിലെ കർമതിയ, ഝഝാ, സോനോ തുടങ്ങിയ പ്രദേശങ്ങളിലാണ് സ്വർണത്തിന്റെ സാന്നിധ്യമുള്ളത്. ഇന്ത്യയുടെ സ്വർണശേഖരത്തിൽ ഏറ്റവും കൂടുതൽ ബിഹാറിലാണെന്ന് കേന്ദ്ര ഖനിമന്ത്രി പ്രഹ്ലാദ് ജോഷി കഴിഞ്ഞ വർഷം ലോക്‌സഭയെ അറിയിച്ചിരുന്നു. ഇത് രാജ്യത്തെ മൊത്തം സ്വർണ ശേഖരത്തിന്റെ 44 ശതമാനമാണെന്നുമാണ് മന്ത്രി രേഖാമൂലം സഭയെ അറിയിച്ചത്. Read on deshabhimani.com

Related News