19 March Tuesday

സ്വർണ വേട്ടയ്‌ക്ക് ഒരുങ്ങി 
ഇന്ത്യയിലെ ഏറ്റവും വലിയ ഖനി

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022


പട്‌ന
രാജ്യത്തെ ഏറ്റവും വലിയ സ്വർണശേഖരമുള്ള ബിഹാറിലെ ജാമുയി ജില്ലയിൽ പര്യവേക്ഷണത്തിന് അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേ പ്രകാരം, 37.6 ടൺ ധാതു സമ്പന്നമായ അയിര് ഉൾപ്പെടെ 222.88 ദശലക്ഷം ടൺ സ്വർണശേഖരമാണ് ജാമുയി ജില്ലയിലുള്ളത്. ജമുയിയിലെ കർമതിയ, ഝഝാ, സോനോ തുടങ്ങിയ പ്രദേശങ്ങളിലാണ് സ്വർണത്തിന്റെ സാന്നിധ്യമുള്ളത്. ഇന്ത്യയുടെ സ്വർണശേഖരത്തിൽ ഏറ്റവും കൂടുതൽ ബിഹാറിലാണെന്ന് കേന്ദ്ര ഖനിമന്ത്രി പ്രഹ്ലാദ് ജോഷി കഴിഞ്ഞ വർഷം ലോക്‌സഭയെ അറിയിച്ചിരുന്നു. ഇത് രാജ്യത്തെ മൊത്തം സ്വർണ ശേഖരത്തിന്റെ 44 ശതമാനമാണെന്നുമാണ് മന്ത്രി രേഖാമൂലം സഭയെ അറിയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top