ബിഹാറിൽ നദ്ദയെ വിദ്യാർഥികൾ തടഞ്ഞു



ന്യൂഡൽഹി > ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ ബിഹാറിൽ വിദ്യാർഥികൾ തടഞ്ഞുവച്ചു. നദ്ദ പൂർവ വിദ്യാർഥിയായിരുന്ന പട്‌ന സർവകലാശാലയിലെ പരിപാടിക്കെത്തി മടങ്ങുമ്പോഴാണ്‌ പ്രതിഷേധമുയർന്നത്‌. ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, സർവകലാശാലയ്‌ക്ക്‌ കേന്ദ്രപദവി തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഐസയുടെ പ്രവർത്തകര്‍ നദ്ദയുടെ വാഹനം വളഞ്ഞു. നദ്ദ കാമ്പസിനുള്ളിൽ കുടുങ്ങിയതോടെ പൊലീസ്‌ ലാത്തിവീശി. ഏറെ പണിപ്പെട്ട്‌ നദ്ദയെ സുരക്ഷാഉദ്യോഗസ്ഥർ പുറത്തേക്കു കൊണ്ടുപോയി. Read on deshabhimani.com

Related News