25 April Thursday

ബിഹാറിൽ നദ്ദയെ വിദ്യാർഥികൾ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

ന്യൂഡൽഹി > ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ ബിഹാറിൽ വിദ്യാർഥികൾ തടഞ്ഞുവച്ചു. നദ്ദ പൂർവ വിദ്യാർഥിയായിരുന്ന പട്‌ന സർവകലാശാലയിലെ പരിപാടിക്കെത്തി മടങ്ങുമ്പോഴാണ്‌ പ്രതിഷേധമുയർന്നത്‌. ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, സർവകലാശാലയ്‌ക്ക്‌ കേന്ദ്രപദവി തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഐസയുടെ പ്രവർത്തകര്‍ നദ്ദയുടെ വാഹനം വളഞ്ഞു. നദ്ദ കാമ്പസിനുള്ളിൽ കുടുങ്ങിയതോടെ പൊലീസ്‌ ലാത്തിവീശി. ഏറെ പണിപ്പെട്ട്‌ നദ്ദയെ സുരക്ഷാഉദ്യോഗസ്ഥർ പുറത്തേക്കു കൊണ്ടുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top