ജമ്മുകശ്‌മീരിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാർ മരിച്ചു



ശ്രീനഗർ> ജമ്മുകശ്‌മീരിൽ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. 37 ഇന്തോ-ടിബറ്റൻ ബോഡർ പൊലീസ് സംഘം (ഐടിബിപി) ഉദ്യോ​ഗസ്ഥരും രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരുമാണ് ബസിൽ ഉണ്ടായിരുന്നത്. ചന്ദൻവാരിക്കും പഹൽഗാമിനും ഇടയിൽ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് ബസ് അപകടത്തിൽപ്പെട്ടത് എന്നാണ് സൂചന. പരിക്കേറ്റ ജവാൻമാരെ ഹെലികോപ്റ്ററിൽ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.   Read on deshabhimani.com

Related News