28 March Thursday

ജമ്മുകശ്‌മീരിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 16, 2022

ശ്രീനഗർ> ജമ്മുകശ്‌മീരിൽ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. 37 ഇന്തോ-ടിബറ്റൻ ബോഡർ പൊലീസ് സംഘം (ഐടിബിപി) ഉദ്യോ​ഗസ്ഥരും രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരുമാണ് ബസിൽ ഉണ്ടായിരുന്നത്.

ചന്ദൻവാരിക്കും പഹൽഗാമിനും ഇടയിൽ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് ബസ് അപകടത്തിൽപ്പെട്ടത് എന്നാണ് സൂചന. പരിക്കേറ്റ ജവാൻമാരെ ഹെലികോപ്റ്ററിൽ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top