ഐഎസ്‌ആർഒ–- നാസ 
സംയുക്ത ഉപ​ഗ്രഹ വിക്ഷേപണം ഇന്ത്യയിൽ നിന്ന്‌



വാഷിങ്‌ടൺ നാസയുമായി ചേർന്ന്‌ ഐഎസ്‌ആർഒ നിർമിച്ച ഭൗമനിരീക്ഷണ കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ത്യയിൽനിന്ന്‌. നാസ ഐഎസ്‌ആർഒ സിന്തറ്റിക്‌ അപെർചർ റഡാർ (നിസാർ) സെപ്തംബറിൽ വിക്ഷേപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. വിക്ഷേപണത്തിനായി ഇത്‌ മാസാവസാനം അമേരിക്കയിൽനിന്ന്‌ ഇന്ത്യയിലെത്തിക്കും. ഐഎസ്‌ആർഒ ചെയർമാൻ എസ്‌ സോമനാഥ്‌ കൃത്രിമോപഗ്രഹത്തിന്റെ അന്തിമ വൈദ്യുത പരിശോധനകൾക്ക്‌ മേൽനോട്ടം വഹിക്കാൻ വെള്ളിയാഴ്ച നാസയുടെ കലിഫോർണിയയിലെ ജെറ്റ്‌ പൊപ്പൽഷൻ ലാബോറട്ടറിയിലെത്തി. എസ്‌യുവിയുടെ വലുപ്പത്തിലുള്ള നിസാർ പേടകം പ്രത്യേക കണ്ടെയ്‌നറിൽ വിമാനമാർഗമാണ്‌ ബംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ്‌ സെന്ററിൽ എത്തിക്കുക. 2014ലാണ്‌ 2800 കിലോ ഭാരമുള്ള സാറ്റലൈറ്റിന്റെ നിർമാണം ആരംഭിച്ചത്‌ Read on deshabhimani.com

Related News