19 April Friday

ഐഎസ്‌ആർഒ–- നാസ 
സംയുക്ത ഉപ​ഗ്രഹ വിക്ഷേപണം ഇന്ത്യയിൽ നിന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

വാഷിങ്‌ടൺ
നാസയുമായി ചേർന്ന്‌ ഐഎസ്‌ആർഒ നിർമിച്ച ഭൗമനിരീക്ഷണ കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ത്യയിൽനിന്ന്‌. നാസ ഐഎസ്‌ആർഒ സിന്തറ്റിക്‌ അപെർചർ റഡാർ (നിസാർ) സെപ്തംബറിൽ വിക്ഷേപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. വിക്ഷേപണത്തിനായി ഇത്‌ മാസാവസാനം അമേരിക്കയിൽനിന്ന്‌ ഇന്ത്യയിലെത്തിക്കും.

ഐഎസ്‌ആർഒ ചെയർമാൻ എസ്‌ സോമനാഥ്‌ കൃത്രിമോപഗ്രഹത്തിന്റെ അന്തിമ വൈദ്യുത പരിശോധനകൾക്ക്‌ മേൽനോട്ടം വഹിക്കാൻ വെള്ളിയാഴ്ച നാസയുടെ കലിഫോർണിയയിലെ ജെറ്റ്‌ പൊപ്പൽഷൻ ലാബോറട്ടറിയിലെത്തി.

എസ്‌യുവിയുടെ വലുപ്പത്തിലുള്ള നിസാർ പേടകം പ്രത്യേക കണ്ടെയ്‌നറിൽ വിമാനമാർഗമാണ്‌ ബംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ്‌ സെന്ററിൽ എത്തിക്കുക. 2014ലാണ്‌ 2800 കിലോ ഭാരമുള്ള സാറ്റലൈറ്റിന്റെ നിർമാണം ആരംഭിച്ചത്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top