ഗർഭിണിയെങ്കിൽ 
ഉദ്യോഗാർഥി ‘അയോഗ്യ’ ; വിവാദ തീരുമാനവുമായി ഇന്ത്യൻ ബാങ്ക്‌ സർക്കുലർ



ന്യൂഡൽഹി ഗർഭിണിയായ ഉദ്യോഗാർഥികൾക്ക്‌ നിയമനം നൽകേണ്ടെന്ന വിവാദ തീരുമാനവുമായി ഇന്ത്യൻ ബാങ്ക്‌. പരിശോധനയിൽ ഉദ്യോഗാർഥി 12 ആഴ്‌ച ഗർഭിണിയാണെങ്കിൽ ‘അയോഗ്യ’ ആണെന്നാണ്‌ ശാരീരിക ക്ഷമത സംബന്ധിച്ച മാർഗനിർദേശത്തിലെ വ്യവസ്ഥ. പ്രസവശേഷം ആറാഴ്‌ചയ്‌ക്കകം സർക്കാർ സ്ഥാപനത്തിൽ പരിശോധിച്ച്‌ ക്ഷമത തെളിയിക്കണമെന്നും ഉത്തരവിലുണ്ട്‌. ഇന്ത്യൻ ബാങ്കിൽ ലയിച്ച തമിഴ്‌നാട്‌ ഗ്രാമ ബാങ്കും ഗർഭിണിയാണെങ്കിൽ, പ്രസവാനന്തരം മൂന്നുമാസത്തിനുശേഷം നിയമനം നൽകിയാൽ മതിയെന്ന്‌ ഉത്തരവിറക്കിയിരുന്നു. എസ്‌ബിഐ മുമ്പ്‌ സമാന തീരുമാനമെടുത്തെങ്കിലും കടുത്ത പ്രതിഷേധത്തിനൊടുവിൽ പിൻവലിച്ചു. ഉത്തരവ്‌ അപലപനീയമാണെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതികരിച്ചു.  ഉത്തരവിറക്കിയവർക്കെതിരെ ശക്തമായ നടപടി വേണമെന്ന്‌ പ്രസിഡന്റ്‌ മാലിനി ഭട്ടാചാര്യയും ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെയും ആവശ്യപ്പെട്ടു. Read on deshabhimani.com

Related News