മഹാരാഷ്ട്രയിൽ 390 കോടിയുടെ 
അനധികൃത സ്വത്ത് കണ്ടുകെട്ടി



മുംബൈ മഹാരാഷ്ട്രയിലെ ജൽനയിൽ രണ്ടു വ്യവസായ ഗ്രൂപ്പുകളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിൽ 390 കോടിയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തി. വസ്ത്രവ്യാപാരം, ഉരുക്കുവ്യവസായം, സ്ഥലക്കച്ചവടം തുടങ്ങിയവ നടത്തുന്ന രണ്ടു സ്ഥാപനത്തിൽ ആ​ഗസ്ത് ഒന്നുമുതല്‍ എട്ടുവരെയാണ് പരിശോധന നടന്നത്. 56 കോടി രൂപ പണമായിമാത്രം പിടിച്ചെടുത്തു.14 കോടി രൂപയുടെ സ്വർണം, മുത്തുകൾ, വജ്രങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്താൻ 13 മണിക്കൂർ എടുത്തു.   Read on deshabhimani.com

Related News