ഹിന്ദുമഹാസഭയുടെ പന്തലില്‍ ​മഹിഷാസുരന് പകരം ‘ഗാന്ധി’



കൊല്‍ക്കത്ത ഹിന്ദുമഹാസഭയുടെ  ദുര്‍​ഗാപൂജ പന്തലില്‍ ദുര്‍​ഗാദേവി വധിക്കുന്ന മഹിഷാസുരന്റെ സ്ഥാനത്ത് ​​ഗാന്ധിപ്രതിമ. മഹിഷാസുരന് പകരം  ദോത്തിധരിച്ച് കൈയില്‍ വടിയുമായി നില്‍ക്കുന്ന കണ്ണടവച്ച കഷണ്ടിത്തലയുള്ള മനുഷ്യരൂപമാണുള്ളത്. പരാതിയെ തുടര്‍ന്ന് പൊലീസ് ഇടപെട്ടതോടെ കഷണ്ടിത്തലയില്‍ വി​​​ഗ്ഗും മീശയുംവച്ച് പ്രതിമയ്ക്ക് രൂപമാറ്റംവരുത്തി തടിതപ്പാനാണ് സംഘാടകരുടെ ശ്രമം. പ്രതിമയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ  പൊലീസ് കേസെടുത്തു. Read on deshabhimani.com

Related News