16 July Wednesday

ഹിന്ദുമഹാസഭയുടെ പന്തലില്‍ ​മഹിഷാസുരന് പകരം ‘ഗാന്ധി’

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022


കൊല്‍ക്കത്ത
ഹിന്ദുമഹാസഭയുടെ  ദുര്‍​ഗാപൂജ പന്തലില്‍ ദുര്‍​ഗാദേവി വധിക്കുന്ന മഹിഷാസുരന്റെ സ്ഥാനത്ത് ​​ഗാന്ധിപ്രതിമ. മഹിഷാസുരന് പകരം  ദോത്തിധരിച്ച് കൈയില്‍ വടിയുമായി നില്‍ക്കുന്ന കണ്ണടവച്ച കഷണ്ടിത്തലയുള്ള മനുഷ്യരൂപമാണുള്ളത്. പരാതിയെ തുടര്‍ന്ന് പൊലീസ് ഇടപെട്ടതോടെ കഷണ്ടിത്തലയില്‍ വി​​​ഗ്ഗും മീശയുംവച്ച് പ്രതിമയ്ക്ക് രൂപമാറ്റംവരുത്തി തടിതപ്പാനാണ് സംഘാടകരുടെ ശ്രമം. പ്രതിമയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ  പൊലീസ് കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top