മേഘാലയയില്‍ വന്‍ ലഹരിവേട്ട



ഷില്ലോംഗ്> മേഘാലയയിലെ റി ഭോയ് ജില്ലയില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച 14 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. മൂന്ന് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.മണിപ്പൂരില്‍ നിന്ന് ഷില്ലോംഗിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെയാണ് പിടികൂടിയത്. 158 പെട്ടി ഹെറോയിനും മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായും കസ്റ്റഡിയിലെടുത്തവര്‍ സ്ഥിരം കുറ്റവാളികളാണെന്നും പോലീസ് അറിയിച്ചു.   Read on deshabhimani.com

Related News