ഉത്തരാഖണ്ഡ് 
മന്ത്രിയെ ബിജെപി 
പുറത്താക്കി

videograbbed image


ഉത്തരാഖണ്ഡ് മന്ത്രി ഹരക് റാവത്തിനെ മന്ത്രിസ്ഥാനത്തുനിന്നും ബിജെപിയിൽനിന്നും പുറത്താക്കി. മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിക്കവെ കണ്ണീരണിഞ്ഞ് ഹരക് റാവത്ത്. "കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഡൽഹിയിൽ കാണാൻ വിളിച്ചിരുന്നു.  അമിത് ഷായെയും കാണാൻ ആ​ഗ്രഹിച്ചു. ഗതാഗതക്കുരുക്ക് കാരണം അൽപ്പം താമസിച്ചാണ് എത്തിയത്. എന്നാൽ, ഡൽഹിയിലെത്തിയ ഉടൻ പുറത്താക്കിയ വാർത്തയാണ് അറിഞ്ഞത്.' ഹരക് റാവത്ത് പറഞ്ഞു. കോൺ​ഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഹരക് പറഞ്ഞു. Read on deshabhimani.com

Related News