27 April Saturday

ഉത്തരാഖണ്ഡ് 
മന്ത്രിയെ ബിജെപി 
പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

videograbbed image


ഉത്തരാഖണ്ഡ് മന്ത്രി ഹരക് റാവത്തിനെ മന്ത്രിസ്ഥാനത്തുനിന്നും ബിജെപിയിൽനിന്നും പുറത്താക്കി. മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിക്കവെ കണ്ണീരണിഞ്ഞ് ഹരക് റാവത്ത്. "കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഡൽഹിയിൽ കാണാൻ വിളിച്ചിരുന്നു.  അമിത് ഷായെയും കാണാൻ ആ​ഗ്രഹിച്ചു. ഗതാഗതക്കുരുക്ക് കാരണം അൽപ്പം താമസിച്ചാണ് എത്തിയത്. എന്നാൽ, ഡൽഹിയിലെത്തിയ ഉടൻ പുറത്താക്കിയ വാർത്തയാണ് അറിഞ്ഞത്.' ഹരക് റാവത്ത് പറഞ്ഞു. കോൺ​ഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഹരക് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top