​ഗുജറാത്തിൽ വിഷമദ്യദുരന്തം; 30 മരണം



അഹമ്മദാബാദ് മദ്യനിരോധനമുള്ള ​ഗുജറാത്തിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 30 ആയി.അമ്പതോളം പേർ ആശുപത്രിയിൽ. തിങ്കളാഴ്ച ബോട്ടാഡ് ജില്ലയിലെ റോജിദ് ഗ്രാമത്തിലുള്ളവര്‍ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മീഥൈൽ ആൽക്കഹോൾ കലര്‍ത്തിയ മദ്യമാണ് ഇവര്‍ കുടിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ 41 പേരെ കസ്റ്റഡിയിലെടുത്തു.  അഹമ്മദാബാദിലെ ഗോഡൗണിൽനിന്ന് 600 ലിറ്റർ മീഥൈൽ ആൽക്കഹോൾ മോഷ്ടിച്ച് വെള്ളംചേര്‍ത്ത് നേര്‍പ്പിച്ച് വില്‍ക്കുകയായിരുന്നു. ഒരു ​ഗ്ലാസ് മദ്യം 20 രൂപ നിരക്കിലാണ് വിറ്റത്. 15 വർഷത്തിനിടെ ​ഗുജറാത്തിൽ വിഷമദ്യം കഴിച്ച് 845ലധികം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. Read on deshabhimani.com

Related News