ഗെലോട്ട്‌–പൈലറ്റ്‌ പോര്‌: ഡൽഹിയിൽ ഇന്ന്‌ കോൺഗ്രസ്‌ നേതൃയോഗം



ന്യൂഡൽഹി രാജസ്ഥാനിലെ അശോക്‌ ഗെലോട്ട്‌–- സച്ചിൻ പൈലറ്റ്‌ പോര്‌ ചർച്ച ചെയ്യുന്നതിനായി ഡൽഹിയിൽ വ്യാഴാഴ്‌ച കോൺഗ്രസ്‌ നേതൃയോഗം ചേരും. രാജസ്ഥാന്റെ ചുമതലക്കാരനായ സുഖ്‌ജീന്ദർ സിങ്‌ രൺധാവ, പിസിസി പ്രസിഡന്റ്‌ ഗോവിന്ദ്‌ സിങ്‌ ടൊഠാസര, മൂന്ന്‌ സഹചുമതലക്കാർ എന്നിവർ പങ്കെടുക്കും. ഈവർഷം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന രാജസ്ഥാനിൽ ഗെലോട്ട്‌–- പൈലറ്റ്‌ പോര്‌ കോൺഗ്രസിന്‌ തലവേദനയായി മാറിയിരിക്കയാണ്‌. കഴിഞ്ഞ ബിജെപി സർക്കാരിന്റെ അഴിമതികൾ ഗെലോട്ട്‌ സർക്കാർ അന്വേഷിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ അജ്‌മീർ മുതൽ ജയ്‌പുർ വരെ സച്ചിൻ പൈലറ്റ്‌ പദയാത്ര സംഘടിപ്പിച്ചിരുന്നു.   Read on deshabhimani.com

Related News