20 April Saturday

ഗെലോട്ട്‌–പൈലറ്റ്‌ പോര്‌: ഡൽഹിയിൽ ഇന്ന്‌ കോൺഗ്രസ്‌ നേതൃയോഗം

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023


ന്യൂഡൽഹി
രാജസ്ഥാനിലെ അശോക്‌ ഗെലോട്ട്‌–- സച്ചിൻ പൈലറ്റ്‌ പോര്‌ ചർച്ച ചെയ്യുന്നതിനായി ഡൽഹിയിൽ വ്യാഴാഴ്‌ച കോൺഗ്രസ്‌ നേതൃയോഗം ചേരും. രാജസ്ഥാന്റെ ചുമതലക്കാരനായ സുഖ്‌ജീന്ദർ സിങ്‌ രൺധാവ, പിസിസി പ്രസിഡന്റ്‌ ഗോവിന്ദ്‌ സിങ്‌ ടൊഠാസര, മൂന്ന്‌ സഹചുമതലക്കാർ എന്നിവർ പങ്കെടുക്കും.

ഈവർഷം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന രാജസ്ഥാനിൽ ഗെലോട്ട്‌–- പൈലറ്റ്‌ പോര്‌ കോൺഗ്രസിന്‌ തലവേദനയായി മാറിയിരിക്കയാണ്‌. കഴിഞ്ഞ ബിജെപി സർക്കാരിന്റെ അഴിമതികൾ ഗെലോട്ട്‌ സർക്കാർ അന്വേഷിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ അജ്‌മീർ മുതൽ ജയ്‌പുർ വരെ സച്ചിൻ പൈലറ്റ്‌ പദയാത്ര സംഘടിപ്പിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top