ഷോപ്പിയാനിൽ ഏറ്റുമുട്ടൽ ; നാല് ഭീകരരെ വധിച്ചു



ശ്രീനഗർ> കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ  ഏറ്റുമുട്ടലിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരേയും ഒരു  ലഷ്കരെ തോയിബ ഭീകരനേയുമാണ് വധിച്ചത് . ഷോപ്പിയാനിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ  രാത്രിയാണ്  ഏറ്റുമുട്ടൽ ആരംഭിച്ചത്  . കൊല്ലപ്പെട്ടവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. ഇന്ന് വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ മന്ത്രി അമിത് ഷായുടെ പൊതുറാലി നടക്കുന്നതിന് മുന്നേയാണ് ഏറ്റുമുട്ടലുണ്ടായത്. Read on deshabhimani.com

Related News