25 April Thursday

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ ; നാല് ഭീകരരെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

ശ്രീനഗർ> കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ  ഏറ്റുമുട്ടലിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരേയും ഒരു  ലഷ്കരെ തോയിബ ഭീകരനേയുമാണ് വധിച്ചത് .

ഷോപ്പിയാനിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ  രാത്രിയാണ്  ഏറ്റുമുട്ടൽ ആരംഭിച്ചത്  . കൊല്ലപ്പെട്ടവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു.

ഇന്ന് വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ മന്ത്രി അമിത് ഷായുടെ പൊതുറാലി  നടക്കുന്നതിന് മുന്നേയാണ് ഏറ്റുമുട്ടലുണ്ടായത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top