പ്രവർത്തന നഷ്ടം: ഫോർഡ്‌ ഇന്ത്യയിലെ ഫാക്ടറികൾ പൂട്ടും



ന്യൂഡൽഹി > ഇന്ത്യയിലെ രണ്ട്‌ കാർ നിർമാണശാലയും പൂട്ടാൻ ഫോർഡ്‌ തീരുമാനിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. പ്രവർത്തന നഷ്ടം ചൂണ്ടിക്കാണിച്ചാണ്‌ സാനന്ദ്‌ (ഗുജറാത്ത്‌), ചെന്നൈ നിർമാണശാലകള്‍ പൂട്ടുന്നത്. 10 വർഷത്തിൽ 200 കോടി ഡോളറിന്റെ നഷ്ടം ഇന്ത്യയിലുണ്ടായെന്ന്‌ ഫോർഡ്‌ കണക്കാക്കുന്നു. സാനന്ദ്‌ നിർമാണശാല ഈ സാമ്പത്തികവർഷം പൂട്ടും. ചെന്നൈയിൽ അടുത്തവർഷവും. 4000 ജീവനക്കാരെ ഈ തീരുമാനം ബാധിക്കും. 25 വർഷംമുമ്പാണ്‌ ഫോർഡ്‌ ഇന്ത്യയിൽ നിർമാണം തുടങ്ങിയത്‌. ജനറൽ മോട്ടോഴ്‌സ്‌, ഹാർലി ഡേവിഡ്‌സൺ എന്നീ അമേരിക്കൻ കമ്പനികളും ഇന്ത്യയിലെ നിർമാണം അവസാനിപ്പിച്ചു. Read on deshabhimani.com

Related News