19 April Friday

പ്രവർത്തന നഷ്ടം: ഫോർഡ്‌ ഇന്ത്യയിലെ ഫാക്ടറികൾ പൂട്ടും

വെബ് ഡെസ്‌ക്‌Updated: Friday Sep 10, 2021

ന്യൂഡൽഹി > ഇന്ത്യയിലെ രണ്ട്‌ കാർ നിർമാണശാലയും പൂട്ടാൻ ഫോർഡ്‌ തീരുമാനിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. പ്രവർത്തന നഷ്ടം ചൂണ്ടിക്കാണിച്ചാണ്‌ സാനന്ദ്‌ (ഗുജറാത്ത്‌), ചെന്നൈ നിർമാണശാലകള്‍ പൂട്ടുന്നത്. 10 വർഷത്തിൽ 200 കോടി ഡോളറിന്റെ നഷ്ടം ഇന്ത്യയിലുണ്ടായെന്ന്‌ ഫോർഡ്‌ കണക്കാക്കുന്നു.

സാനന്ദ്‌ നിർമാണശാല ഈ സാമ്പത്തികവർഷം പൂട്ടും. ചെന്നൈയിൽ അടുത്തവർഷവും. 4000 ജീവനക്കാരെ ഈ തീരുമാനം ബാധിക്കും. 25 വർഷംമുമ്പാണ്‌ ഫോർഡ്‌ ഇന്ത്യയിൽ നിർമാണം തുടങ്ങിയത്‌. ജനറൽ മോട്ടോഴ്‌സ്‌, ഹാർലി ഡേവിഡ്‌സൺ എന്നീ അമേരിക്കൻ കമ്പനികളും ഇന്ത്യയിലെ നിർമാണം അവസാനിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top