ബിഹാറിൽ ഓടുന്ന ട്രെയിനിന്റെ എഞ്ചിനിൽ തീപിടിച്ചു



ബിഹാർ> ബിഹാറിൽ ബെൽവ റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു തീപിടിച്ചു. ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. ആളപായമില്ല. എഞ്ചിനിൽ നിന്ന് മറ്റ് ബോ​ഗികളിലേക്ക് തീ പടരാതിരുന്നതിനാൽ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തീയണക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തീപിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമയിട്ടില്ല.   #WATCH | Bihar: Fire broke out in the engine of a DMU train near Bhelwa railway station today. The train was going from Raxaul to Narkatiaganj. The cause of fire is yet to be ascertained. All passengers are safe, fire from the engine did not spread. Fire fighting ops are underway pic.twitter.com/2Hv6DwjJ8a — ANI (@ANI) July 3, 2022 Read on deshabhimani.com

Related News