20 April Saturday

ബിഹാറിൽ ഓടുന്ന ട്രെയിനിന്റെ എഞ്ചിനിൽ തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

ബിഹാർ> ബിഹാറിൽ ബെൽവ റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു തീപിടിച്ചു. ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. ആളപായമില്ല.

എഞ്ചിനിൽ നിന്ന് മറ്റ് ബോ​ഗികളിലേക്ക് തീ പടരാതിരുന്നതിനാൽ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തീയണക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തീപിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമയിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top