ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയതിനെതിരെ ഹർജി



ന്യൂഡൽഹി എൻഫോഴ്‌മെന്റ്‌ ഡയറക്ടർ സഞ്‌ജയ്‌കുമാർ മിശ്രയ്‌ക്ക്‌ ഔദ്യോഗിക കാലാവധി നീട്ടിക്കൊടുത്ത കേന്ദ്രസർക്കാർ നടപടിക്ക്‌ എതിരെ സർക്കാരിതര സംഘടനയായ കോമൺകോസ്‌ സുപ്രീംകോടതിയിൽ. 2018 നവംബറിലാണ്‌ സഞ്‌ജയ്‌കുമാർ മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്‌. സെൻട്രൽ വിജിലൻസ് കമീഷൻ (സിവിസി)‌ നിയമപ്രകാരമുള്ള രണ്ട്‌ വർഷത്തെ ഔദ്യോഗിക കാലാവധി ഈ നവംബറിൽ അവസാനിച്ചു. എന്നാൽ, നവംബർ 13ന്‌ പുറപ്പെടുവിച്ച ഉത്തരവിലൂടെ കേന്ദ്രസർക്കാർ ഒരുവർഷത്തേക്ക്‌ കാലാവധി നീട്ടി നൽകി. 25–-ാം വകുപ്പു പ്രകാരം കേന്ദ്രസർക്കാരിൽ അഡീഷണൽ സെക്രട്ടറി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥനെയാണ്‌ ഇഡി ഡയറക്ടറായി നിയമിക്കേണ്ടത്‌. നിലവിൽ ഈ പദവി ഇല്ലാത്തതിനാൽ കാലാവധി നീട്ടിനൽകിയ ഉത്തരവ്‌ നിയമവിരുദ്ധമാണെന്ന്‌ ഹർജിയിൽ പറയുന്നു. Read on deshabhimani.com

Related News