ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി



മുംബൈ> കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം രണ്ടാമതും വിവാഹിതനായതായി അനന്തരവന്റെ വെളിപ്പെടുത്തൽ. പാകിസ്ഥാനിലുള്ള പത്താൻ വംശജയായ യുവതിയാണ് വധുവെന്നാണ് വിവരം. ദാവൂദിന്റെ സഹോദരീപുത്രൻ അലീഷ പാർക്കറാണ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) മുന്നിൽ ഈ വെളിപ്പെടുത്തൽ നടത്തിയത്. ആദ്യ ഭാര്യ മെഹജബിൻ ഷെയ്ഖുമായുള്ള വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും അലീഷ എൻഐഎയോടു പറഞ്ഞു. ആദ്യ വിവാഹത്തിൽ ദാവൂദിന് മൂന്നു പെൺമക്കളാണ്‌ ഉള്ളത്. ദാവൂദിന്റെ സഹോദരി ഹസീന പാർ‌ക്കറിന്റെ മകനാണ് അലീഷ പാർക്കർ. Read on deshabhimani.com

Related News