20 April Saturday

ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

മുംബൈ> കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം രണ്ടാമതും വിവാഹിതനായതായി അനന്തരവന്റെ വെളിപ്പെടുത്തൽ. പാകിസ്ഥാനിലുള്ള പത്താൻ വംശജയായ യുവതിയാണ് വധുവെന്നാണ് വിവരം. ദാവൂദിന്റെ സഹോദരീപുത്രൻ അലീഷ പാർക്കറാണ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) മുന്നിൽ ഈ വെളിപ്പെടുത്തൽ നടത്തിയത്.

ആദ്യ ഭാര്യ മെഹജബിൻ ഷെയ്ഖുമായുള്ള വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും അലീഷ എൻഐഎയോടു പറഞ്ഞു. ആദ്യ വിവാഹത്തിൽ ദാവൂദിന് മൂന്നു പെൺമക്കളാണ്‌ ഉള്ളത്. ദാവൂദിന്റെ സഹോദരി ഹസീന പാർ‌ക്കറിന്റെ മകനാണ് അലീഷ പാർക്കർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top