യുപിയില്‍ ദളിത് 
കുടുംബത്തിലെ 
4 പേരെ വെട്ടിക്കൊന്നു



പ്രയാഗ്‌രാജ് ഭൂമിതർക്കത്തിന്റെ പേരിൽ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ദളിത് കുടുംബത്തെ സവർണവിഭാ​ഗക്കാരായ അയൽവാസികൾ വെട്ടിക്കൊന്നു.  ഫുൽചന്ദ്ര സരോജ് (50), ഭാര്യ മീനുദേവി (45), പതിനാറുകാരിയായ മകൾ, മകൻ ശിവ് (10) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെടുംമുമ്പ്‌ പതിനാറുകാരി കൂട്ടബലാത്സം​ഗത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. 11 പേര്‍ക്കെതിരെ കേസെടുത്തു. ചിലരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിലും മറ്റുള്ളവരുടേത് മുറ്റത്തുനിന്നുമാണ് കണ്ടെത്തിയത്. ഇവരെ കൊല്ലാനുപയോ​ഗിച്ച മഴുവും ലഭിച്ചു. ദളിത് കുടുംബവും അയല്‍വാസികളും തമ്മില്‍ ഭൂമി തര്‍ക്കം നിലനിന്നിരുന്നതായും കഴിഞ്ഞ സെപ്തംബറിൽ ഫുൽചന്ദ്രയെ മർദിച്ചതായും നാട്ടുകാർ പറയുന്നു.   Read on deshabhimani.com

Related News