"ഡി കെ ശിവകുമാര്‍ കൈക്കൂലിക്കാരന്‍ ; കോണ്‍​ഗ്രസ് നേതാക്കളുടെ സംഭാഷണം പുറത്ത്

videograbbed image


ബംഗളൂരു > കർണാടക കോൺഗ്രസ്‌ അധ്യക്ഷൻ ഡി കെ ശിവകുമാർ കൈക്കൂലിക്കാരനും മദ്യപനുമാണെന്ന് കോണ്‍​ഗ്രസ് നേതാക്കള്‍ പറയുന്ന വീഡിയോ പുറത്ത്. മുന്‍ എംപി വി എസ്‌ ഉഗ്രപ്പയും മീഡിയ കോഓർഡിനേറ്റർ എം എ സലിമും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. "മുമ്പ്‌ (കൈക്കൂലി)ആറുമുതൽ എട്ട് ശതമാനംവരെയായിരുന്നത്‌ 12വരെയായി. ഇതെല്ലാം ഡികെയുടെ അഡ്‌ജസ്റ്റ്‌മെന്റാണ്‌.സഹായി മുൾഗന്ദിന്‌  50–-100 കോടിവരെയാണ്‌ കിട്ടുന്നത്‌. അയാൾക്ക്‌ ഇത്രയുമുണ്ടെങ്കിൽ ഡികെയ്‌ക്ക്‌ എത്രയായിരിക്കും'–  എന്നിങ്ങനെയാണ് സംഭാഷണം.ശിവകുമാർ സംസാരിക്കുമ്പോൾ നാക്ക്‌ കുഴയുമെന്നും മദ്യപിച്ചിട്ടാണോ രക്തസമ്മർദം കുറയുന്നതാണോയെന്ന്‌ അറിയില്ലെന്നും സലിം പറയുന്നുണ്ട്‌.   Read on deshabhimani.com

Related News