19 April Friday

"ഡി കെ ശിവകുമാര്‍ കൈക്കൂലിക്കാരന്‍ ; കോണ്‍​ഗ്രസ് നേതാക്കളുടെ സംഭാഷണം പുറത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

videograbbed image

ബംഗളൂരു > കർണാടക കോൺഗ്രസ്‌ അധ്യക്ഷൻ ഡി കെ ശിവകുമാർ കൈക്കൂലിക്കാരനും മദ്യപനുമാണെന്ന് കോണ്‍​ഗ്രസ് നേതാക്കള്‍ പറയുന്ന വീഡിയോ പുറത്ത്. മുന്‍ എംപി വി എസ്‌ ഉഗ്രപ്പയും മീഡിയ കോഓർഡിനേറ്റർ എം എ സലിമും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്.

"മുമ്പ്‌ (കൈക്കൂലി)ആറുമുതൽ എട്ട് ശതമാനംവരെയായിരുന്നത്‌ 12വരെയായി. ഇതെല്ലാം ഡികെയുടെ അഡ്‌ജസ്റ്റ്‌മെന്റാണ്‌.സഹായി മുൾഗന്ദിന്‌  50–-100 കോടിവരെയാണ്‌ കിട്ടുന്നത്‌. അയാൾക്ക്‌ ഇത്രയുമുണ്ടെങ്കിൽ ഡികെയ്‌ക്ക്‌ എത്രയായിരിക്കും'–  എന്നിങ്ങനെയാണ് സംഭാഷണം.ശിവകുമാർ സംസാരിക്കുമ്പോൾ നാക്ക്‌ കുഴയുമെന്നും മദ്യപിച്ചിട്ടാണോ രക്തസമ്മർദം കുറയുന്നതാണോയെന്ന്‌ അറിയില്ലെന്നും സലിം പറയുന്നുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top