സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങി



ന്യൂഡൽഹി സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനിൽ തുടങ്ങി. 23–-ാം പാർടി കോൺഗ്രസിന്റെ തയ്യാറെടുപ്പാണ്‌ മുഖ്യ അജൻഡ. ബിമൻ ബസുവിന്റെ അധ്യക്ഷതയിലാണ്‌ യോഗം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട്‌ രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ അവതരിപ്പിച്ചു. യോഗം ഞായറാഴ്ച വരെ തുടരും. കർഷകസമരം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളുടെ മുന്നോട്ടുപോക്കും സമകാലിക രാഷ്ട്രീയ സ്ഥിതിഗതികളും ചർച്ചചെയ്യുന്നു. Read on deshabhimani.com

Related News