20 April Saturday

സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021


ന്യൂഡൽഹി
സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം ഹർകിഷൻ സിങ്‌ സുർജിത്‌ ഭവനിൽ തുടങ്ങി. 23–-ാം പാർടി കോൺഗ്രസിന്റെ തയ്യാറെടുപ്പാണ്‌ മുഖ്യ അജൻഡ. ബിമൻ ബസുവിന്റെ അധ്യക്ഷതയിലാണ്‌ യോഗം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട്‌ രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ അവതരിപ്പിച്ചു. യോഗം ഞായറാഴ്ച വരെ തുടരും. കർഷകസമരം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളുടെ മുന്നോട്ടുപോക്കും സമകാലിക രാഷ്ട്രീയ സ്ഥിതിഗതികളും ചർച്ചചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top