പൊളിറ്റ്‌ബ്യൂറോ അഭ്യര്‍ഥന: ത്രിപുര സിപിഐ എം പ്രവർത്തകരെ സഹായിക്കുക



ന്യൂഡൽഹി ബിജെപി ആക്രമണങ്ങൾക്ക്‌ മുന്നിൽ കീഴടങ്ങാതെ സധൈര്യം നിലകൊള്ളുന്ന  ത്രിപുരയിലെ സിപിഐ എം പ്രവർത്തകരെ പിന്തുണയ്ക്കാന്‍ എല്ലാ പാർടി ഘടകങ്ങളും ജനകീയ പ്രചാരണം നടത്തി ഫണ്ട് ശേഖരിക്കണമെന്ന്‌ അഭ്യര്‍ഥിച്ച് പൊളിറ്റ്‌ബ്യൂറോ.  ബിജെപി, ആർഎസ്‌എസ് കടന്നാക്രമണങ്ങൾ നേരിടുന്ന പാർടിയെ ശക്തിപ്പെടുത്താൻ ജനങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന തുക വിനിയോഗിക്കുമെന്നും പിബി പ്രസ്താവനയില്‍ അറിയിച്ചു. സിപിഐ എമ്മിന്റെ പ്രവർത്തനം തടയാന്‍ ബിജെപിക്കാർ നേതൃത്വം നൽകിയ ഗുണ്ടാസംഘങ്ങളാണ്‌ ആക്രമണം നടത്തിയത്. എന്നാൽ, ഇത്തരം ഭീകരപ്രവർത്തനങ്ങൾക്ക്‌ മുന്നിൽ അടിയറവ്‌ പറയുന്നതല്ല ത്രിപുരയിലെ പാർടിയുടെ ചരിത്രം. സംസ്ഥാനകമ്മിറ്റിക്കും പ്രവർത്തകർക്കും ഐക്യദാർഢ്യവും പിന്തുണയും അറിയിക്കേണ്ട സമയമാണിത്‌.   Read on deshabhimani.com

Related News