29 March Friday

പൊളിറ്റ്‌ബ്യൂറോ അഭ്യര്‍ഥന: ത്രിപുര സിപിഐ എം പ്രവർത്തകരെ സഹായിക്കുക

സ്വന്തം ലേഖകൻUpdated: Sunday Sep 12, 2021

ന്യൂഡൽഹി
ബിജെപി ആക്രമണങ്ങൾക്ക്‌ മുന്നിൽ കീഴടങ്ങാതെ സധൈര്യം നിലകൊള്ളുന്ന  ത്രിപുരയിലെ സിപിഐ എം പ്രവർത്തകരെ പിന്തുണയ്ക്കാന്‍ എല്ലാ പാർടി ഘടകങ്ങളും ജനകീയ പ്രചാരണം നടത്തി ഫണ്ട് ശേഖരിക്കണമെന്ന്‌ അഭ്യര്‍ഥിച്ച് പൊളിറ്റ്‌ബ്യൂറോ.  ബിജെപി, ആർഎസ്‌എസ് കടന്നാക്രമണങ്ങൾ നേരിടുന്ന പാർടിയെ ശക്തിപ്പെടുത്താൻ ജനങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന തുക വിനിയോഗിക്കുമെന്നും പിബി പ്രസ്താവനയില്‍ അറിയിച്ചു.

സിപിഐ എമ്മിന്റെ പ്രവർത്തനം തടയാന്‍ ബിജെപിക്കാർ നേതൃത്വം നൽകിയ ഗുണ്ടാസംഘങ്ങളാണ്‌ ആക്രമണം നടത്തിയത്. എന്നാൽ, ഇത്തരം ഭീകരപ്രവർത്തനങ്ങൾക്ക്‌ മുന്നിൽ അടിയറവ്‌ പറയുന്നതല്ല ത്രിപുരയിലെ പാർടിയുടെ ചരിത്രം.

സംസ്ഥാനകമ്മിറ്റിക്കും പ്രവർത്തകർക്കും ഐക്യദാർഢ്യവും പിന്തുണയും അറിയിക്കേണ്ട സമയമാണിത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top