രാജ്യത്ത്‌ കോവിഡ് രോ​ഗികള്‍ 70,480 , രോഗമുക്തിനിരക്ക് 31.15 ശതമാനം



ന്യൂഡൽഹി രാജ്യത്ത്‌ കോവിഡ് ബാധിതർ മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തിൽനിന്ന്‌ എഴുപതിനായിരത്തിൽ എത്തി. ആകെ രോഗികൾ 70,480. ഒരു ദിവസം ഏറ്റവും കൂടതല്‍ രോ​ഗികൾ ഞായറാഴ്‌ച റിപ്പോര്‍ട്ട്‌ ചെയ്തു;  4213 പേര്‍. 24 മണിക്കൂറിനിടെ 97 പേർ മരിച്ചു. മഹാരാഷ്ട്രയിൽ തിങ്കളാഴ്‌ച 36 പേർകൂടി മരിച്ചു. ഗുജറാത്തിൽ 20 മരണംകൂടി. ആകെ മരണം 500 കടന്നു. തമിഴ്‌നാട്ടിൽ 8000 കടന്നു. 798 പുതിയ രോ​ഗികളില്‍  538 പേരും ചെന്നൈയിൽ. ഡൽഹിയിൽ ഏഴായിരം കടന്നു.  രാജ്യത്തെ രോഗമുക്തിനിരക്ക്  31.15 ശതമാനം. 24 മണിക്കൂറിൽ 1559 പേർ രോഗമുക്തരായി. ആകെ 20917 പേർ  രോഗമുക്തർ. ● ഒഡിഷയിലേക്ക് മടങ്ങിയെത്തിയ 137 തൊഴിലാളികൾക്ക് കോവിഡ്.  136 പേരും ഗുജറാത്തിലെ സൂറത്തിൽ നിന്നും ഒരാൾ കേരളത്തിൽ നിന്നും. ● ആറ് ബിഎസ്എഫ് ജവാന്മാർക്കുകൂടി കോവിഡ് ● മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 1000 കടന്നു. 24 മണിക്കൂറിനിടെ 221 പൊലീസുകാർക്ക് രോഗം. ● തമിഴ്‌നാട്ടിൽ 10 മാധ്യമപ്രവർത്തകർക്കുകൂടി രോഗം. രോഗം സ്ഥിരീകരിച്ച മാധ്യമപ്രവർത്തകരുടെ എണ്ണം 53 ആയി. ● ഔറംഗാബാദ് പുതിയ ഹോട്ട്‌സ്‌പോട്ട്.  600 രോ​ഗികള്‍ Read on deshabhimani.com

Related News