20 April Saturday

രാജ്യത്ത്‌ കോവിഡ് രോ​ഗികള്‍ 70,480 , രോഗമുക്തിനിരക്ക് 31.15 ശതമാനം

വെബ് ഡെസ്‌ക്‌Updated: Tuesday May 12, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ് ബാധിതർ മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തിൽനിന്ന്‌ എഴുപതിനായിരത്തിൽ എത്തി. ആകെ രോഗികൾ 70,480. ഒരു ദിവസം ഏറ്റവും കൂടതല്‍ രോ​ഗികൾ ഞായറാഴ്‌ച റിപ്പോര്‍ട്ട്‌ ചെയ്തു;  4213 പേര്‍. 24 മണിക്കൂറിനിടെ 97 പേർ മരിച്ചു. മഹാരാഷ്ട്രയിൽ തിങ്കളാഴ്‌ച 36 പേർകൂടി മരിച്ചു. ഗുജറാത്തിൽ 20 മരണംകൂടി. ആകെ മരണം 500 കടന്നു. തമിഴ്‌നാട്ടിൽ 8000 കടന്നു. 798 പുതിയ രോ​ഗികളില്‍  538 പേരും ചെന്നൈയിൽ. ഡൽഹിയിൽ ഏഴായിരം കടന്നു.  രാജ്യത്തെ രോഗമുക്തിനിരക്ക്  31.15 ശതമാനം. 24 മണിക്കൂറിൽ 1559 പേർ രോഗമുക്തരായി. ആകെ 20917 പേർ  രോഗമുക്തർ.

ഒഡിഷയിലേക്ക് മടങ്ങിയെത്തിയ 137 തൊഴിലാളികൾക്ക് കോവിഡ്.  136 പേരും ഗുജറാത്തിലെ സൂറത്തിൽ നിന്നും ഒരാൾ കേരളത്തിൽ നിന്നും.
● ആറ് ബിഎസ്എഫ് ജവാന്മാർക്കുകൂടി കോവിഡ്
● മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 1000 കടന്നു. 24 മണിക്കൂറിനിടെ 221 പൊലീസുകാർക്ക് രോഗം.
● തമിഴ്‌നാട്ടിൽ 10 മാധ്യമപ്രവർത്തകർക്കുകൂടി രോഗം. രോഗം സ്ഥിരീകരിച്ച മാധ്യമപ്രവർത്തകരുടെ എണ്ണം 53 ആയി.
● ഔറംഗാബാദ് പുതിയ ഹോട്ട്‌സ്‌പോട്ട്.  600 രോ​ഗികള്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top