കോവിഡ്‌ പരിശോധന കൂട്ടണമെന്ന്‌ കേന്ദ്രം



ന്യൂഡൽഹി കോവിഡ്‌ പരിശോധന അടിയന്തരമായി ഉയർത്താൻ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര നിർദേശം. ഒമിക്രോൺ വർധിക്കുന്ന പശ്‌ചാത്തലത്തിൽ പരിശോധന കുറയ്‌ക്കുന്നത്‌ വലിയ ഭവിഷ്യത്തുണ്ടാക്കും. പരിശോധന കൂട്ടണം, പുതിയ ക്ലസ്‌റ്ററുകളും ഹോട്ട്‌സ്‌പോട്ടുകളും തിരിച്ചറിഞ്ഞ്‌ പ്രതിരോധ നടപടി ശക്തമാക്കണം, രോഗസാധ്യതയുള്ള വിഭാഗങ്ങളിലും രോഗം പടരാൻ സാധ്യതയുള്ള പ്രദേശങ്ങളിലും പരിശോധന വ്യാപകമാക്കണം തുടങ്ങിയ നിർദേശങ്ങളും ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറിയുടെ കത്തിലുണ്ട്‌. Read on deshabhimani.com

Related News