മകൻ ഇറ്റലിയിൽനിന്ന്‌ വന്നത്‌ മറച്ചുവെച്ച റെയിൽവെ ഉദ്യോഗസ്‌ഥക്ക്‌ സസ്‌പെൻഷൻ



കൊൽക്കത്ത >  കോവിഡ്​ വ്യാപനത്തി​​ന്റെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്ന്​ മകൻ തിരിച്ചെത്തിയത്​ മറച്ചുവെച്ച ഉദ്യോഗസ്​ഥയെ റെയിൽവെ സസ്‌പെൻറ്​ ചെയ്​തു. ഇറ്റലിയിൽ നിന്ന്​ തിരിച്ചെത്തിയയാളെ പിന്നീട്​ ഏകാന്ത നിരീക്ഷണത്തിലേക്ക്​ മാറ്റി. ഇറ്റലിയിൽ നിന്ന്​ മകൻ തിരിച്ചെത്തിയത്​ ഇവർ പുറത്ത്​ പറഞ്ഞിരുന്നില്ല. കുറ്റകരമായ പ്രവർത്തിയാണ്​ ഉദ്യോഗസ്​ഥയിൽ നിന്ന്​ ഉണ്ടായതെന്ന്​ ചൂണ്ടികാട്ടിയാണ്​ റെയിൽവെ അവർക്കെതിരെ നടപടിയെടുത്തത്​.മകനെ റെയിൽവേ ക്വാട്ടേഴ്‌സിൽ ആണ്‌  താമസിപ്പിച്ചിരുന്നത്‌. Read on deshabhimani.com

Related News