മധ്യപ്രദേശിൽ ഒരു കോൺഗ്രസ്‌ എംഎൽഎകൂടി രാജിവച്ചു



ഭോപാൽ>  മധ്യപ്രദേശിൽ ഒരു കോൺഗ്രസ്‌ എംഎൽഎകൂടി രാജിവച്ചു. നാരായൺ പട്ടേലാണ് രാജിവച്ചത്‌. രാജി അംഗീകരിച്ചെന്ന്‌ പ്രൊടേം സ്‌പീക്കർ രാമേശ്വർ ശർമ പറഞ്ഞു. ഇതോടെ സഭയിൽ കോൺഗ്രസ്‌ എംഎൽഎമാരുടെ എണ്ണം 89 ആയി. കഴിഞ്ഞ ആഴ്‌ച കോൺഗ്രസ്‌ എംഎൽഎയായ സുമിത്ര ദേവിയും  ദിവസങ്ങൾക്കുമുമ്പ്‌ പ്രത്യുമാൻ സിങ്ങും രാജിവച്ചിരുന്നു. Read on deshabhimani.com

Related News