പ്രധാനമന്ത്രിയുടെ കോപ്റ്ററിലേക്ക് ബലൂണ്‍ പറത്തി; 
3 കോൺഗ്രസുകാർ പിടിയിൽ



അമരാവതി ആന്ധ്രപ്രദേശിലെ വിജയവാഡയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്‌റ്ററിനു മുന്നിലേക്ക്‌ കറുത്ത ബലൂണ്‍ പറത്തി കോണ്‍​ഗ്രസുകാരുടെ പ്രതിഷേധം. ​ഗന്നാവാരം വിമാനത്താവളത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ ചോപ്പര്‍ പറന്നുയരവെ വളരെ  അടുത്തുകൂടിയാണ് ബലൂൺ കൂട്ടം പറന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയെന്നാണ്‌ വിലയിരുത്തൽ. പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കി സമീപത്തെ കെട്ടിങ്ങളുടെ മുകളിലും മറ്റും കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ കറുത്തബലൂണുമായി നില്‍ക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ മൂന്ന്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിലായി.  കേന്ദ്ര ഏജന്‍സികളും പ്രധാനമന്ത്രിയുടെ സുരക്ഷയുള്ള എസ് പി ജിയും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News