10 July Thursday

പ്രധാനമന്ത്രിയുടെ കോപ്റ്ററിലേക്ക് ബലൂണ്‍ പറത്തി; 
3 കോൺഗ്രസുകാർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022


അമരാവതി
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്‌റ്ററിനു മുന്നിലേക്ക്‌ കറുത്ത ബലൂണ്‍ പറത്തി കോണ്‍​ഗ്രസുകാരുടെ പ്രതിഷേധം. ​ഗന്നാവാരം വിമാനത്താവളത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ ചോപ്പര്‍ പറന്നുയരവെ വളരെ  അടുത്തുകൂടിയാണ് ബലൂൺ കൂട്ടം പറന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയെന്നാണ്‌ വിലയിരുത്തൽ. പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കി സമീപത്തെ കെട്ടിങ്ങളുടെ മുകളിലും മറ്റും കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ കറുത്തബലൂണുമായി നില്‍ക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ മൂന്ന്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിലായി.  കേന്ദ്ര ഏജന്‍സികളും പ്രധാനമന്ത്രിയുടെ സുരക്ഷയുള്ള എസ് പി ജിയും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top