അവധിക്കാലത്ത്‌ ക്ലാസ്‌ വേണ്ട: സിബിഎസ്ഇ



ന്യൂഡൽഹി> ഏപ്രിൽ ഒന്നിനു മുമ്പ്‌ പുതിയ അധ്യായനവര്‍ഷത്തിന്റെ ഭാ​ഗമായി ക്ലാസ്  ആരംഭിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി സിബിഎസ്‌ഇ . ചില സിബിഎസ്‌ഇ സ്കൂളുകൾ അധ്യയന വർഷം ആരംഭിക്കുന്നതിന്‌ മുമ്പ്‌ ക്ലാസ്‌ ആരംഭിക്കുന്നുണ്ട്‌. ഇത്‌  കുട്ടികളിൽ വലിയ മാനസിക പ്രയാസങ്ങൾക്ക്‌ കാരണമാകും. അതിനാൽ അവധിക്കാലത്തെ ക്ലാസുകൾ നിർബന്ധം ഒഴിവാക്കണമെന്നും സിബിഎസ്‌ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. Read on deshabhimani.com

Related News