പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ വീട്‌ പൊളിച്ച്‌ യുപി സർക്കാർ



ന്യൂഡൽഹി> ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവരുടെ വീട്‌ ബുൾഡോസർ കണ്ട്‌ പൊളിച്ച്‌ യുപി സർക്കാർ. സഹാറൻപൂർ പ്രക്ഷോഭത്തിൽ പങ്കെടുത്ത മുസമ്മിൽ, അബ്ദുൾ വാഖിർ എന്നിവരുടെ  വീടാണ്‌ അനധികൃത നിർമാണമെന്നാരോപിച്ച്‌ മുനിസിപ്പാലിറ്റി തകർത്തത്‌. ആകെ 64 പേരാണ്‌ നഗരത്തിൽ നടന്ന പ്രക്ഷോഭത്തിൽ അറസ്‌റ്റിലായത്‌. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ പ്രകോപനപരമായ ട്വീറ്റും ശനിയാഴ്‌ച പങ്കുവെച്ചിരുന്നു. എല്ലാ വെള്ളിയാഴ്ചയ്‌ക്ക്‌ ശേഷവും ഒരു ശനിയാഴ്ച വരുന്നുണ്ടെന്ന്‌ ഓർക്കണമെന്നായിരുന്നു ബുൾഡോസറിന്റെ ചിത്രം വച്ചുള്ള ട്വീറ്റ്‌. കാൺപൂർ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ടയാളുടെയും വീട് ശനിയാഴ്ച തകർത്തു. 230 പേരാണ്‌ കാൺപൂരിൽ അറസ്‌റ്റിലായത്‌. #WATCH | Residential premises of 2 arrested accused were illegal & without permission; we've taken action with bulldozers. More people are being identified. There will be coordinated action on any illegal properties found... We'll put NSA as well: Saharanpur SSP Akash Tomar pic.twitter.com/p5BG3lqLDB — ANI UP/Uttarakhand (@ANINewsUP) June 11, 2022 Read on deshabhimani.com

Related News