20 April Saturday

പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ വീട്‌ പൊളിച്ച്‌ യുപി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

ന്യൂഡൽഹി> ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവരുടെ വീട്‌ ബുൾഡോസർ കണ്ട്‌ പൊളിച്ച്‌ യുപി സർക്കാർ. സഹാറൻപൂർ പ്രക്ഷോഭത്തിൽ പങ്കെടുത്ത മുസമ്മിൽ, അബ്ദുൾ വാഖിർ എന്നിവരുടെ  വീടാണ്‌ അനധികൃത നിർമാണമെന്നാരോപിച്ച്‌ മുനിസിപ്പാലിറ്റി തകർത്തത്‌. ആകെ 64 പേരാണ്‌ നഗരത്തിൽ നടന്ന പ്രക്ഷോഭത്തിൽ അറസ്‌റ്റിലായത്‌.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ പ്രകോപനപരമായ ട്വീറ്റും ശനിയാഴ്‌ച പങ്കുവെച്ചിരുന്നു. എല്ലാ വെള്ളിയാഴ്ചയ്‌ക്ക്‌ ശേഷവും ഒരു ശനിയാഴ്ച വരുന്നുണ്ടെന്ന്‌ ഓർക്കണമെന്നായിരുന്നു ബുൾഡോസറിന്റെ ചിത്രം വച്ചുള്ള ട്വീറ്റ്‌. കാൺപൂർ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ടയാളുടെയും വീട് ശനിയാഴ്ച തകർത്തു. 230 പേരാണ്‌ കാൺപൂരിൽ അറസ്‌റ്റിലായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top