ബിജെപി നേതാക്കളുടെ തീവ്ര വിദ്വേഷ പ്രസംഗം ; ബൃന്ദയുടെ ഹർജിയിൽ മറുപടിക്ക്‌ ഡൽഹി പൊലീസിന്‌ കൂടുതൽ സമയം



ന്യൂഡൽഹി തീവ്ര വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശിക്കണമെന്ന സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ ഹർജിയിൽ മറുപടി നൽകാൻ ഡൽഹി പൊലീസിന്‌ സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു. പൊലീസ്‌ കമീഷണറുടെ അപേക്ഷ പരിഗണിച്ചാണ്‌ ജസ്റ്റിസ്‌ കെ എം ജോസഫ്‌ അധ്യക്ഷനായ ബെഞ്ച്‌  കൂടുതൽ സമയം സനുവദിച്ചത്‌. തീവ്രവിദ്വേഷ പ്രസംഗങ്ങൾ നടത്തിയ കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂർ, പർവേഷ്‌ സിങ്‌ എംപി എന്നിവർക്കെതിരെ കേസെടുക്കാൻ നിർദേശിക്കണമെന്നായിരുന്നു ബൃന്ദയുടെ ആവശ്യം. Read on deshabhimani.com

Related News