28 March Thursday

ബിജെപി നേതാക്കളുടെ തീവ്ര വിദ്വേഷ പ്രസംഗം ; ബൃന്ദയുടെ ഹർജിയിൽ മറുപടിക്ക്‌ ഡൽഹി പൊലീസിന്‌ കൂടുതൽ സമയം

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023


ന്യൂഡൽഹി
തീവ്ര വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ നിർദേശിക്കണമെന്ന സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ ഹർജിയിൽ മറുപടി നൽകാൻ ഡൽഹി പൊലീസിന്‌ സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു. പൊലീസ്‌ കമീഷണറുടെ അപേക്ഷ പരിഗണിച്ചാണ്‌ ജസ്റ്റിസ്‌ കെ എം ജോസഫ്‌ അധ്യക്ഷനായ ബെഞ്ച്‌  കൂടുതൽ സമയം സനുവദിച്ചത്‌. തീവ്രവിദ്വേഷ പ്രസംഗങ്ങൾ നടത്തിയ കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂർ, പർവേഷ്‌ സിങ്‌ എംപി എന്നിവർക്കെതിരെ കേസെടുക്കാൻ നിർദേശിക്കണമെന്നായിരുന്നു ബൃന്ദയുടെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top