മണിക്കൂറുകള്‍ നീണ്ട ശ്രമം വിഫലം; കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരന്‍ മരിച്ചു

പ്രതീകാത്മക ചിത്രം


ചണ്ഡിഗഢ്‌> പഞ്ചാബില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരന്‍ മരിച്ചു. തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കുട്ടി കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. 300 അടി ആഴമുള്ള കിണറ്റിലേക്ക് പതിച്ച കുട്ടി 95 മീറ്റര്‍ താഴെ കുടുങ്ങിയിരിക്കുകയായിരുന്നു. കിണറിനുള്ളിലേക്ക് ഓക്സിജനും നല്‍കിയിരുന്നു. എന്നാല്‍, കുട്ടി അബോധാവസ്ഥയില്‍ തുടരുകയായിരുന്നു.രക്ഷാപ്രവര്‍ത്തനത്തിന് സൈനികരടക്കം എത്തിയിരുന്നു   Read on deshabhimani.com

Related News