12 July Saturday

മണിക്കൂറുകള്‍ നീണ്ട ശ്രമം വിഫലം; കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

പ്രതീകാത്മക ചിത്രം

ചണ്ഡിഗഢ്‌> പഞ്ചാബില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരന്‍ മരിച്ചു. തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കുട്ടി കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. 300 അടി ആഴമുള്ള കിണറ്റിലേക്ക് പതിച്ച കുട്ടി 95 മീറ്റര്‍ താഴെ കുടുങ്ങിയിരിക്കുകയായിരുന്നു.
കിണറിനുള്ളിലേക്ക് ഓക്സിജനും നല്‍കിയിരുന്നു. എന്നാല്‍, കുട്ടി അബോധാവസ്ഥയില്‍ തുടരുകയായിരുന്നു.രക്ഷാപ്രവര്‍ത്തനത്തിന് സൈനികരടക്കം എത്തിയിരുന്നു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top